ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക കരാറടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു. പരമാവധി ഒരു വർഷത്തേക്കോ സ്ഥിരം നിയമനം നടക്കുന്നതുവരെയോ ആയിരിക്കും നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും.
അപേക്ഷിക്കുന്നവർക്ക് എം.ബി.ബി.എസ് (MBBS) ബിരുദം, ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ ടി.സി.എം.സി (TCMC) / കെ.എസ്.എം.സി (KSMC) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഓഗസ്റ്റ് 6-ന് രാവിലെ 10.30-ന് ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, തിരിച്ചറിയൽ രേഖകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04862-233075 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

