Home Top Storiesമുത്തങ്ങ കേസ്: ആദിവാസി നേതാവ് എം. ഗീതാനന്ദൻ കുറ്റവിമുക്തൻ; കൊലപാതക കേസിൽ 35 പ്രതികളെ കോടതി വെറുതെവിട്ടു

മുത്തങ്ങ കേസ്: ആദിവാസി നേതാവ് എം. ഗീതാനന്ദൻ കുറ്റവിമുക്തൻ; കൊലപാതക കേസിൽ 35 പ്രതികളെ കോടതി വെറുതെവിട്ടു

by news_desk1
0 comments

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസിലെ 23 മുതൽ 57 വരെ പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ദീർഘകാല വിചാരണയ്ക്ക് ശേഷമാണ് കോടതിയുടെ വിധി. ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് 35 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി വിട്ടയച്ചത്.

You may also like