Home Keralaവെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാൻ ശ്രമം; തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ കാണാതായി

വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാൻ ശ്രമം; തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ കാണാതായി

by news_desk1
0 comments

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോറിക്ഷ തിരിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ പന്തലക്കോട് സ്വദേശി വിദ്യാധരനെ കാണാതായി. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ രക്ഷപ്പെടുത്തി. വിദ്യാധരനായി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

വൈകിട്ട് ആറുമണിയോടെ വേറ്റിനാട്–കുറ്റിയാണി റോഡിലായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാധരനും ഭാര്യയും വെള്ളക്കെട്ട് കണ്ട് ഓട്ടോറിക്ഷ തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞത്.

സംഭവം കണ്ടയുടൻ ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിദ്യാധരന്റെ കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയെന്നാണ് വിവരം. വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

You may also like