7
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പതൊടി ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദം അയ്മന്റെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

