8
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ബിലാലിനെ കാണാതായതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.
കളിക്കാനായി സുഹൃത്തിനൊപ്പം വീട്ടിൽനിന്ന് പുറത്തുപോയതായിരുന്നു ബിലാൽ. തുടർന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ നടത്തിയിരുന്ന തെരച്ചിൽ അവസാനിപ്പിച്ചു.
