Home Keralaനെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു

നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു

by news_desk1
0 comments

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി.

വിവരമറിഞ്ഞ് ആലുവ, അങ്കമാലി ഫയർഫോഴ്‌സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണച്ചു.

തന്തൂരി അടുപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമുണ്ടായതായി വിവരമില്ല.

You may also like