Home Kerala‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല

‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല

by news_desk1
0 comments

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എച്ച്.ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ട് ദിവസത്തിനകം എസ്.ഐമാർക്ക് ചുമതല നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത നടപടിയാണ് കാലടി സർവകലാശാലയിൽ ഉണ്ടായതെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

You may also like