Home Keralaകാലിക്കറ്റ് സർവകലാശാലയിലെ ടെലസ്കോപ്പ് മോഷണം; വിവരം അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ

കാലിക്കറ്റ് സർവകലാശാലയിലെ ടെലസ്കോപ്പ് മോഷണം; വിവരം അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ

by news_desk1
0 comments

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പൊലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെത്തിയത്. പൊലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ പോലും അറിയുന്നത്.

സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. സർവകലാശാലയ്ക്കകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വിലപിടിപ്പുള്ളതും വലുപ്പമുള്ളതുമായ ഉപകരണം മോഷ്ടിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മോഷണക്കേസിൽ പിടിയിലായ പ്രതി ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു.

You may also like