ഗോവ: എഞ്ചിനീയറിങ്, ഫിനാൻസ് മേഖലയിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഗോവ ഷിപ്പ്യാർഡിൽ ജോലി നേടാൻ അവസരം. ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി ആകെ 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://goashipyard.ibtexamination.com
ഒഴിവുകളുടെ എണ്ണം
മെക്കാനിക്കൽ വിഭാഗത്തിൽ 9, ഇലക്ട്രിക്കൽ വിഭാഗത്തിൽ 12, ഇലക്ട്രോണിക്സ് വിഭാഗത്തിൽ 5, ഫിനാൻസ് വിഭാഗത്തിൽ 1, നേവൽ ആർക്കിടെക്ചർ വിഭാഗത്തിൽ 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
എഞ്ചിനീയറിങ് വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ റെഗുലർ ബി.ഇ, ബി.ടെക്, ബി.എസ്.സി എഞ്ചിനീയറിങ് ബിരുദം ആവശ്യമാണ്. ബന്ധപ്പെട്ട സമാന വിഷയങ്ങളിലെ ബിരുദങ്ങളും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
ഫിനാൻസ് തസ്തികയിലേക്ക് ബിരുദത്തോടൊപ്പം സി.എ അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യത വേണം. ഫിനാൻസിൽ രണ്ട് വർഷത്തെ പി.ജി ഡിപ്ലോമയോ പി.ജി ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം.
പ്രവൃത്തി പരിചയം
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഗ്രാജുവേറ്റ് അപ്രന്റീസ് പരിശീലനവും പ്രവൃത്തി പരിചയമായി പരിഗണിക്കും.
പ്രായപരിധി
ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് പരമാവധി പ്രായം 28 വയസാണ്. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.
നിയമന കാലാവധി
ആദ്യ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. ആവശ്യാനുസരണം ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടിയേക്കാം.
ശമ്പളം
ഒന്നാം വർഷം പ്രതിമാസം 35,000 രൂപയും രണ്ടാം വർഷം 38,000 രൂപയും മൂന്നാം വർഷം 40,000 രൂപയുമാണ് ശമ്പളം.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അന്തിമ റാങ്കിങ്ങിൽ എഴുത്തുപരീക്ഷയ്ക്ക് 85 ശതമാനവും അഭിമുഖത്തിന് 15 ശതമാനവും വെയിറ്റേജ് നൽകും.
അപേക്ഷാഫീസ് 500 രൂപ. ഗോവ ഷിപ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ Notice Board → Careers → GSL Careers → Apply Now എന്ന വിഭാഗം വഴി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://goashipyard.in/storage/clients_logo/1788345486.pdf
