Home Nationalടിവികെ സർക്കാരിന്റേത് ‘റീൽ ഭരണം’; പവർകട്ടിൽ വിജയ് സർക്കാരിനെ പരിഹസിച്ച് സ്റ്റാലിൻ

ടിവികെ സർക്കാരിന്റേത് ‘റീൽ ഭരണം’; പവർകട്ടിൽ വിജയ് സർക്കാരിനെ പരിഹസിച്ച് സ്റ്റാലിൻ

by news_desk1
0 comments

ചെന്നൈ: തുടർച്ചയായ വൈദ്യുതി മുടക്കിനെ ചൊല്ലി തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പൊതുപരിപാടികൾക്കിടെ സംസ്ഥാനത്തെ മന്ത്രിമാർക്കുപോലും പവർകട്ട് നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡ് ആസ്ഥാനം മുഖ്യമന്ത്രി സന്ദർശിച്ചതിനെയും പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ വിമർശനം. മന്ത്രിമാർക്കുപോലും പവർകട്ട് നേരിടേണ്ടിവരുമ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ വിശദീകരിക്കേണ്ടതില്ലെന്നും, കോർപറേഷൻ ആസ്ഥാനം സന്ദർശിച്ചപ്പോൾ വൈദ്യുതി പ്രശ്നം പരിശോധിക്കുന്നതിന് പകരം ‘റീൽ’ ചിത്രീകരിക്കുകയായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ടിവികെ സർക്കാർ ‘റീൽ ഭരണം’ നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മധുരയിൽ നിയമമന്ത്രി ആർ. നിർമൽ കുമാർ പങ്കെടുത്ത പരിപാടിയിലും തഞ്ചാവൂരിൽ സംസാരിക്കുന്നതിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പങ്കെടുത്ത പരിപാടിയിലും വൈദ്യുതി മുടങ്ങിയതായി സ്റ്റാലിൻ ആരോപിച്ചു. മന്ത്രിമാരായ കെ. എ. സെങ്കോട്ടയ്യൻ, ആദവ് അർജുന, വി. ഗാന്ധിരാജ് എന്നിവർ പങ്കെടുത്ത പരിപാടികളിലും പവർകട്ട് ഉണ്ടായതായി മാധ്യമവാർത്തകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ടെലിവിഷൻ വാർത്തകളുടെ സ്ക്രീൻഷോട്ടുകളും സ്റ്റാലിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

You may also like