Home Keralaകെ എം ബഷീർ കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ, സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് മാറ്റം ചോദ്യം ചെയ്ത് ഹർജി

കെ എം ബഷീർ കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ, സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് മാറ്റം ചോദ്യം ചെയ്ത് ഹർജി

by news_desk1
0 comments

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ നിലപാട് മാറ്റിയതിനെതിരായ ഹർജിയിലാണ് കോടതി നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകി.

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിയമനം ആവശ്യമില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ള വാഹനമാണ് ബഷീറിനെ ഇടിച്ചത്. വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. വാഹനം ഓടിച്ചത് വഫയാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ഈ നീക്കം പൊളിഞ്ഞുവെന്നാണ് റിപ്പോർട്ട്.

കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

You may also like