Home Top Storiesമുസ്‌ലിം ലീഗിന്റെ കടുത്ത എതിർപ്പ്; ‘പി.എം ശ്രീ’ പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്നോട്ട്

മുസ്‌ലിം ലീഗിന്റെ കടുത്ത എതിർപ്പ്; ‘പി.എം ശ്രീ’ പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്നോട്ട്

by news_desk
0 comments

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ ‘പി.എം ശ്രീ’ (PM SHRI) പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും യൂത്ത് ലീഗും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ നിലപാട് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് നിർണായക തീരുമാനമെടുത്തത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി രൂപീകരിച്ച ഉപസമിതി യോഗം ഉടൻ ചേരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നും ധാരണാപത്രത്തിൽ ഒപ്പുവെച്ചതനുസരിച്ച് ഉപസമിതി നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അടുത്തിടെ കത്തയച്ചിരുന്നു. വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തി പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്.

എന്നാൽ, ലീഗിന്റെയും പോഷക സംഘടനകളുടെയും എതിർപ്പ് ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര കത്ത് തള്ളി പദ്ധതി നടപടികളിൽ നിന്ന് തൽക്കാലം പൂർണ്ണമായി വിട്ടുനിൽക്കാനാണ് സർക്കാരിന്റെ നീക്കം.

You may also like