കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വിവാദം തുടരുന്നു. അപകടത്തിൽ മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ പ്രതിയെ സാധാരണ ജയിലിൽ പാർപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതേസമയം, സുഹൈൽ അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുമെന്ന് റിപ്പോർട്ടിലുണ്ട്.
ജയിൽ വകുപ്പിന് കീഴിലുള്ള കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിലവിൽ 119 പേരാണ് കഴിയുന്നത്. ഇതിൽ 108 പേർ റിമാൻഡ് പ്രതികളും ഒമ്പത് പേർ വിചാരണ നേരിടുന്നവരും രണ്ടുപേർ ശിക്ഷ അനുഭവിക്കുന്നവരുമാണ്. അന്തേവാസികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
18 മുതൽ 21 വയസ്സുവരെയുള്ള യുവാക്കളെ മുതിർന്ന കുറ്റവാളികളിൽനിന്ന് വേർതിരിച്ച് പാർപ്പിക്കുന്നതിനായാണ് ബോസ്റ്റൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്. മുതിർന്ന കുറ്റവാളികളോടൊപ്പം സാധാരണ ജയിലിൽ കഴിയുമ്പോൾ യുവാക്കൾക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരാനുള്ള സാധ്യത ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിമാൻഡ് പ്രതികളെ ഇവിടെ പാർപ്പിക്കുന്നത്.
കേരളത്തിലെ ആദ്യ ബോസ്റ്റൽ സ്കൂൾ കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. 1995-ൽ സ്ഥാപനം കാക്കനാട്ടേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ കോടതി പരിഗണിച്ചേക്കും. സുഹൈൽ സജീവ് ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും.
സുഹൈലിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ 281, 49, 3(5) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. കേസിലെ മറ്റു പ്രതികൾക്കെതിരെ പ്രേരണാക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും കൂടെയുണ്ടായിരുന്ന രണ്ട് മുതൽ നാല് വരെ പ്രതികൾ സുഹൈലിനെ തടയാതെ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. ചുമത്തിയിരിക്കുന്ന കുറ്റത്തിന് പത്ത് വർഷം വരെ തടവ് ലഭിക്കാം.
പ്രതിയെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള പ്രതിഷേധവും ജാമ്യാപേക്ഷയും പൊലീസ്
