Home Education/Careerപ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ, ശമ്പളം 21,700 രൂപ വരെ

പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ, ശമ്പളം 21,700 രൂപ വരെ

by news_desk1
0 comments

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിലെ നാല് തസ്തികകളിലായി 1,688 ഒഴിവുകളിലേക്ക് റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് നിയമനം. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ ഇങ്ങനെ:

  • കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 700
  • അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 200
  • ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 600
  • ട്രെയിൻസ് ക്ലർക്ക് – 188

യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പ്ലസ് ടുവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവർക്ക് ഈ മാർക്ക് നിബന്ധനയിൽ ഇളവുണ്ട്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യത 2026 നവംബർ 13നകം നേടിയിരിക്കണം.

പ്രായപരിധി: അപേക്ഷകർക്ക് 18നും 30നും ഇടയിൽ പ്രായമുണ്ടായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ചുവർഷം വരെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് വിഭാഗമനുസരിച്ച് 10 മുതൽ 15 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ടാകും.

ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം ലെവൽ രണ്ട്, മൂന്ന് ശമ്പള സ്കെയിലുകളിലാണ് നിയമനം. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ തുടക്ക അടിസ്ഥാന ശമ്പളം 21,700 രൂപയാണ്. മറ്റു തസ്തികകളിൽ 19,900 രൂപയാണ് അടിസ്ഥാന ശമ്പളം.

തിരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ (സിബിടി 1, സിബിടി 2), രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രത്യേക ടൈപ്പിങ് പരീക്ഷയുണ്ടാകില്ല. ഒന്നാം ഘട്ട പരീക്ഷയിൽ 100 ചോദ്യങ്ങളും രണ്ടാം ഘട്ട പരീക്ഷയിൽ 120 ചോദ്യങ്ങളുമുണ്ടാകും.

റെയിൽവേയിൽ ജോലി ലക്ഷ്യമിടുന്ന പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യതകളും പ്രായപരിധിയും മറ്റ് നിബന്ധനകളും പരിശോധിക്കുക.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://rrb.indianrailways.gov.in/ വഴി വിജ്ഞാപനവും അപേക്ഷാ നടപടികളും പരിശോധിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.rrbapply.gov.in/#/auth/home

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rrbapply.gov.in/assets/forms/CEN_07_2026_NTPC_UG.pdf

You may also like