Home Keralaസിംഗപ്പൂരിലെ ജോലി വാഗ്ദാനം; മലേഷ്യയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

സിംഗപ്പൂരിലെ ജോലി വാഗ്ദാനം; മലേഷ്യയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

by news_desk1
0 comments

ആലുവ: വിദേശജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പിനിരയായ മലയാളി യുവാവിനെ മലേഷ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടമശേരി കണ്ണിയാമ്പിള്ളിക്കുന്ന് വീട്ടിൽ കെ.ആർ. അനീഷ് (32) ആണ് മരിച്ചത്. സിംഗപ്പൂരിൽ വെയർഹൗസ് ഗോഡൗണിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.

തലശ്ശേരി തിരുവാങ്കോട് വേലാണ്ടി വീട്ടിൽ ദീപക്, ഇടനിലക്കാരനായ പുത്തൻവേലിക്കര സ്വദേശി ഷാർവിൻ എന്നിവരാണ് കേസിലെ പ്രതികൾ. ജോലി ലഭിക്കാതെ മൂന്നുമാസമായി മലേഷ്യയിൽ കഴിയുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് വിദേശത്തേക്ക് പോയ യുവാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.

You may also like