Home Keralaകുമ്പളയിലെ പൂട്ടിയ മാർക്കറ്റിങ് ഓഫീസ് എഫ് ട്യൂണിന്റേതെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

കുമ്പളയിലെ പൂട്ടിയ മാർക്കറ്റിങ് ഓഫീസ് എഫ് ട്യൂണിന്റേതെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

by news_desk1
0 comments

കാസർകോട്: മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെ കുമ്പളയിലെ മാർക്കറ്റിങ് ഓഫീസ് പൂട്ടിയ നിലയിൽ. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ എഫ് ട്യൂൺ മാർക്കറ്റിങ്ങിന്റെ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മുഹ്ത്തസ രംഗത്തെത്തി. മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കും കോൾ സെന്റർ സേവനങ്ങൾക്കും സ്ഥാപനം എഫ് ട്യൂണിന് പിന്തുണ നൽകിയിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

കുമ്പളയിലെ സ്ഥാപനം ഇപ്പോൾ പൂട്ടിയ നിലയിലാണ്. ഓഫിസിലുണ്ടായിരുന്ന ഉപകരണങ്ങളും സ്ഥാപനത്തിന്റെ ബോർഡും ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് പരാതി ഉയർന്നതിനു പിന്നാലെയാണ് ഓഫിസ് അടച്ചതെന്നാണ് വിവരം.

സംഭവത്തിൽ പൊലീസും ഡ്രഗ് കൺട്രോൾ യൂണിറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർകോട് ആരിക്കടി സ്വദേശി മുർത്തളയാണ് മാർക്കറ്റിങ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തി. കുമ്പളയിലെ സ്ഥാപനവും എഫ് ട്യൂണും തമ്മിലുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തലോടെ അന്വേഷണം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്

You may also like