Home Education/Careerഡിഗ്രിയുണ്ടോ? 50 വയസ്സുവരെ അപേക്ഷിക്കാം; എൻടിഎയിൽ 15 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ, അവസാന തീയതി ഡിസംബർ 10

ഡിഗ്രിയുണ്ടോ? 50 വയസ്സുവരെ അപേക്ഷിക്കാം; എൻടിഎയിൽ 15 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ, അവസാന തീയതി ഡിസംബർ 10

by news_desk1
0 comments

ന്യൂഡൽഹി: ബിരുദയോഗ്യതയുള്ളവർക്ക് ദേശീയ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ജോലി നേടാൻ അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 15 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.

അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ. എംഎസ് വേഡ്, എംഎസ് എക്സൽ, പവർപോയിന്റ്, ഇമെയിൽ, ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിജ്ഞാനം വേണം. ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച എഴുത്ത്, ആശയവിനിമയ ശേഷിയും ആവശ്യമാണ്.

ഓഫീസ് അഡ്മിനിസ്ട്രേഷൻ, ക്ലറിക്കൽ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ മാനേജ്മെന്റ്, സെക്രട്ടേറിയൽ അസിസ്റ്റൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കാം. ഇ-ഓഫീസ്, ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് എന്നിവയിലെ പരിചയവും അഭികാമ്യമാണ്.

ഓഫീസ് ഭരണപരവും ക്ലറിക്കൽ സംബന്ധവുമായ ജോലികൾ, ഡാറ്റാ എൻട്രി, ഫയലുകൾ ക്രമീകരിക്കൽ, കത്തിടപാടുകൾ, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. യോഗങ്ങൾ, പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയിലും സഹായിക്കേണ്ടിവരും.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷനിലെ പേ ലെവൽ നാലിന് തുല്യമായ പ്രതിഫലമാണ് ലഭിക്കുക. കൃത്യമായ ശമ്പളത്തുകയും മറ്റ് ആനുകൂല്യങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കും.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

ഇമെയിൽ: recruitment@nta.ac.in

ഇമെയിൽ വിഷയം: Application for the post of Office Assistant (OA), NTA

വിജ്ഞാപനം: https://nta.ac.in/Download/Notice/Notice_20261125163602.pdf

You may also like