Home Kerala‘ചിരിക്ക് പുതിയൊരു ഭാഷ സമ്മാനിച്ച അതുല്യ കലാകാരൻ’; സലിം കുമാറിന് കണ്ണീരാഞ്ജലിയുമായി സുരേഷ് ഗോപി

‘ചിരിക്ക് പുതിയൊരു ഭാഷ സമ്മാനിച്ച അതുല്യ കലാകാരൻ’; സലിം കുമാറിന് കണ്ണീരാഞ്ജലിയുമായി സുരേഷ് ഗോപി

by news_desk1
0 comments

കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് പുതിയ ഭാവവും ഭാഷയും നൽകിയ അതുല്യ പ്രതിഭയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു.

കൊച്ചി അമൃത ആശുപത്രിയിൽ എത്തി സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മലയാള സിനിമയിൽ നിരവധി ഹാസ്യ പ്രതിഭകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരിൽ നിന്ന് തികച്ചും വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു സലിം കുമാറിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

“സലിം കുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ എന്റെ രാഷ്ട്രീയവുമായി യോജിക്കുന്നതായിരുന്നില്ല. എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിലെ നേതാക്കളെക്കാൾ അധികം സ്‌നേഹവും സ്നേഹാദരവുമാണ് അദ്ദേഹം എന്നോട് പ്രകടിപ്പിച്ചിരുന്നത്. ആ ആത്മബന്ധമാണ് ഇന്ന് നഷ്ടമായിരിക്കുന്നത്,” സുരേഷ് ഗോപി പറഞ്ഞു.

ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാളുടെ വേർപാട് വലിയ വേദനയാണ് സമ്മാനിക്കുന്നതെന്നും, ഒരു ജനതയ്ക്ക് വലിയ സന്ദേശങ്ങളും ഓർമ്മകളും സമ്മാനിച്ച ശേഷമാണ് സലിം കുമാർ യാത്രയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like