Home Keralaസ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറി; അറ്റകുറ്റപ്പണിക്കിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറി; അറ്റകുറ്റപ്പണിക്കിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എസിയുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഗ്യാസ് ഫിൽ ചെയ്യുന്നതിനിടെ പെട്ടെന്ന് എസി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗ്യാസ് സിലിണ്ടർ കൈയിൽ പിടിച്ചുനിന്ന തൊഴിലാളിക്കാണ് കൂടുതൽ ഗുരുതരമായി പരിക്കേറ്റത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാൾ തെറിച്ച് സമീപത്തെ ഓടയിലേക്ക് വീണതായും അധികൃതർ അറിയിച്ചു.

അപകടസമയത്ത് ഓഫീസിനുള്ളിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പൊട്ടിത്തെറിയുടെ ശക്തിയിൽ മുറിക്ക് പുറത്തുനിന്നിരുന്ന കാറിന്റെ ചില്ലും തകർന്നു.

പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

You may also like