Home Keralaമസ്തിഷ്കമരണം സംഭവിച്ച ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവൻ നൽകും; കരളും രണ്ട് വൃക്കകളും ദാനം ചെയ്തു

മസ്തിഷ്കമരണം സംഭവിച്ച ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവൻ നൽകും; കരളും രണ്ട് വൃക്കകളും ദാനം ചെയ്തു

by news_desk1
0 comments

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവനേകും. കരളും രണ്ട് വൃക്കകളും ദാനം ചെയ്തു.

വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആദിൽ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സുഹൃത്ത് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആദ്യം മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ആദിലിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് അവയവദാനത്തിന് കുടുംബം സമ്മതം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെയും ബേബി മെമ്മോറിയലിലെയും രോഗികൾക്കാണ് വൃക്കകൾ ദാനം ചെയ്തത്. കരൾ മിംസിലെ രോഗിക്കു നൽകി.

ഹൃദയവും ദാനം ചെയ്യാൻ കുടുംബം സമ്മതപത്രം നൽകിയിരുന്നു. എന്നാൽ പരിശോധനയിൽ ഹൃദയം ദാനം ചെയ്യുന്നത് സാധ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

You may also like