Home Kerala അമ്മ  അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടരും

 അമ്മ  അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടരും

by news_desk1
0 comments

കൊച്ചി: സിനിമാ സംഘടനയായ  അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തി. അതേസമയം, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് താൽക്കാലിക തടസമുണ്ടാകുകയും ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടർന്നും സംഘടനയുടെ പ്രവർത്തനങ്ങൾ നിർവഹിക്കാനുമാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

You may also like