തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക സ്ഥാപനമായ സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി) തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തുന്ന വിവിധ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
കെ-ഡിസ്കിന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. മാധ്യമ, ദൃശ്യ മാധ്യമ, ഡിജിറ്റൽ കണ്ടന്റ് നിർമാണ മേഖലകളിൽ പ്രായോഗിക പരിശീലനത്തോടെയുള്ള പഠനമാണ് കോഴ്സുകളുടെ പ്രത്യേകത.
താൽപര്യമുള്ളവർ ജൂൺ 6 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547720167, 9961491540 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

