തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 200 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. സംസ്ഥാനത്താകെ 110 പോളിടെക്‌നിക് കോളജുകളിലായി 40 ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മാത്‌സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളോടെ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് എല്ലാ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ചില നോൺ-എൻജിനീയറിങ് കോഴ്‌സുകൾക്ക് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധനയില്ല. 24ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. തുടർന്ന് 29നും ജൂലൈ 6നും രണ്ട് ഘട്ട അലോട്ട്മെന്റുകൾ നടക്കും. എൻ.സി.സി, സ്പോർട്സ് ക്വോട്ടകളിൽ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട വിലാസങ്ങളിലേക്ക് അയയ്ക്കണം. മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും അപേക്ഷയുടെ പകർപ്പ് അതത് സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് ലെറ്ററും അസൽ രേഖകളും സഹിതം കോളജിൽ എത്തി പ്രവേശനം പൂർത്തിയാക്കി ഫീസ് അടയ്ക്കണം. ആദ്യ അലോട്ട്മെന്റിൽ താഴ്ന്ന ഓപ്ഷൻ ലഭിക്കുന്നവർക്ക് അത് താൽക്കാലികമായി സ്വീകരിച്ച് ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കാനും അവസരമുണ്ട്. അപേക്ഷകൾ https://diploma polyadmission.org വെബ്സൈറ്റിൽ സമർപ്പിക്കുക
5
previous post

