Home Autoവോൾവോ EX40 ഇന്ത്യയിൽ നിർത്തി; പുതുക്കിയ മോഡൽ ഉടൻ എത്തും

വോൾവോ EX40 ഇന്ത്യയിൽ നിർത്തി; പുതുക്കിയ മോഡൽ ഉടൻ എത്തും

by news_desk
0 comments

ന്യൂഡൽഹി: സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ കാർസ് ഇന്ത്യയിൽ നിന്ന് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ വോൾവോ EX40 പിൻവലിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മോഡൽ ഒഴിവാക്കിയതോടെയാണ് ഇക്കാര്യം വ്യക്തമായത്.
EX40-ന്റെ പുതുക്കിയ പതിപ്പ് ഈ വർഷാവസാനത്തോടെ വിപണിയിലെത്താനാണ് സാധ്യത. അതിന്റെ ഭാഗമായാണ് നിലവിലെ മോഡൽ നിർത്തലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 2018-ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ എസ്‌യുവി വോൾവോയുടെ എൻട്രി ലെവൽ മോഡലായി ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇലക്ട്രിക് പതിപ്പും വിപണിയിലെത്തി. കഴിഞ്ഞ വർഷം XC40 റീചാർജ് എന്ന പേരിൽ നിന്നാണ് EX40 എന്ന പേരിലേക്ക് മാറ്റിയത്. EX40 നിർത്തലാക്കിയതോടെ ഇന്ത്യയിലെ വോൾവോയുടെ ഇലക്ട്രിക് വാഹന നിരയിൽ ഇപ്പോൾ രണ്ട് മോഡലുകൾ മാത്രമാണ് ഉള്ളത്. വോൾവോ EX30 ആണ് ഏറ്റവും വിലക്കുറവുള്ള മോഡൽ. Volvo EC40 മറ്റൊരു മോഡലാണ്. 69kWh ബാറ്ററിയുമായി എത്തിയ EX40 ഒരു ചാർജിൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കുമായിരുന്നു. 238 bhp കരുത്തും 420 Nm ടോർക്കും വാഹനത്തിനുണ്ടായിരുന്നു. പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ചാർജിംഗ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും വാഹനത്തിൽ ലഭ്യമായിരുന്നു. ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാർ വിപണിയിൽ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാൻഡുകളുമായാണ് വോൾവോ മത്സരിക്കുന്നത്.

You may also like