1
തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. കഴിഞ്ഞ തവണത്തേക്കാൾ 2,500 രൂപ കൂടുതലാണിത്. ബോണസിന് പുറമെ 50,000 രൂപ വരെ അഡ്വാൻസും നൽകും.
എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബോണസ് തുക സംബന്ധിച്ച് തീരുമാനമായത്. എംപ്ലോയ്മെന്റ് ജീവനക്കാർക്ക് 6,250 രൂപയും സ്വീപ്പർമാർക്ക് 6,750 രൂപയും ബോണസായി നൽകും.
ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ മുഴുവൻ ജീവനക്കാർക്കും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ബോണസ് ലഭിക്കും.
