തിരുവനന്തപുരം: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി.യ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
വീണയെ കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റ് എട്ട് പേര്‍ക്കുമാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും പരിശോധിക്കുന്നതിനൊപ്പം ബന്ധപ്പെട്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
സിഎംആര്‍എല്‍–എക്‌സാലോജിക് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം വിവിധ കേന്ദ്ര ഏജന്‍സികള്‍ തുടരുന്നതിനിടെയാണ് ഇഡിയുടെ പുതിയ നടപടി. കേസിലെ സാമ്പത്തിക വശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
