Home Localപണത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; യുവാവിന് കുത്തേറ്റു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

പണത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; യുവാവിന് കുത്തേറ്റു, മൂന്ന് പേര്‍ കസ്റ്റഡിയില്‍

by news_desk1
0 comments

തൃശൂര്‍: പണവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷമായി മാറി യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുത്തി നെട്ടിശ്ശേരിയിലാണ് സംഭവം.

നെട്ടിശ്ശേരി സ്വദേശി കരുവന്നൂര്‍ വീട്ടില്‍ മനുവിനാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ മനുവിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കേസെടുത്ത പൊലീസ് ആക്രമണത്തിന്റെ പശ്ചാത്തലവും മറ്റ് സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

You may also like