Home Keralaബിജെപി അനുകൂല പ്രസ്താവനയെന്ന വ്യാജ പ്രചാരണം; എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു

ബിജെപി അനുകൂല പ്രസ്താവനയെന്ന വ്യാജ പ്രചാരണം; എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു

by news_desk1
0 comments

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്വമേധയാ കേസെടുത്തു.

എ.കെ. ആന്റണി ബിജെപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ പ്രചരിച്ച പോസ്റ്റുകളും സന്ദേശങ്ങളും ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like