Home Keralaദേവികുളം തോൽവി: സിപിഎമ്മിനെതിരെ സിപിഐയുടെ പരസ്യ വിമർശനം

ദേവികുളം തോൽവി: സിപിഎമ്മിനെതിരെ സിപിഐയുടെ പരസ്യ വിമർശനം

by news_desk1
0 comments

ഇടുക്കി: ദേവികുളം തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സിപിഐയുടെ മേൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ.ഡി. ചന്ദ്രപാൽ ആരോപിച്ചു.

സിപിഎമ്മിൽ ആവശ്യമായ ഒത്തൊരുമയോടെയുള്ള പ്രവർത്തനം ഉണ്ടായില്ലെന്നും അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർഥിയായിരുന്ന എസ്. രാജേന്ദ്രനെ അനുകൂലിച്ച് സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ദേവികുളത്തെ പരാജയത്തിന് പിന്നിൽ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട സിപിഐയുടെ നിലപാടുകളും ഇടപെടലുകളുമാണെന്ന വിമർശനം സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ ഭാഗത്തുനിന്നുള്ള തുറന്ന പ്രതികരണം പുറത്തുവന്നത്.

അതേസമയം, വിഷയത്തിൽ സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മുന്നണി ബന്ധങ്ങളിൽ ഈ വിവാദം കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

You may also like