Home Keralaഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മിക്സഡ് ആക്കൽ; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മിക്സഡ് ആക്കൽ; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള സർക്കാർ അനുമതി തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

ജസ്റ്റിസ് എ. ബദറുദ്ദീനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്കൂളിനെ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ജൂണിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ മുതൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതി സ്കൂളിന് ലഭിച്ചിരുന്നു. എന്നാൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ അനുമതി വൈകിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സിംഗിൾ ബെഞ്ച് സ്കൂളിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്കൂളുകൾ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാൻ അനുവദിക്കുന്ന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെയും കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

You may also like