6
തൃശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് പുരയിലാണ് സംഭവം ഉണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്. പൊലീസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

