തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9ന് കോടതി പരിഗണിക്കും.
സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ മുഖേന നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉഷ മോഹൻദാസ് ഒത്തുതീർപ്പ് ഹർജി നൽകിയത്.
കുടുംബ സ്വത്തുവിഭജനത്തിൽ കൂടുതൽ സ്വത്തുക്കൾ ഗണേഷ് കുമാറിന് ലഭിച്ചതോടെയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്.
വിൽപത്രത്തിലെ ആർ. ബാലകൃഷ്ണ പിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നായിരുന്നു ഉഷ മോഹൻദാസിന്റെ പരാതി. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഒപ്പുകൾ ആർ. ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്നാണ് കേസിൽ ഒത്തുതീർപ്പിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുകയും, ഇരുപക്ഷവും കോടതിയെ സമീപിച്ച് ഒത്തുതീർപ്പ് ഹർജി സമർപ്പിക്കുകയും ചെയ്തത്.

