5
കൊച്ചി: എറണാകുളം പിറവത്ത് പാഴൂർ ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. പാർക്കിന്റെ ഏകദേശം 200 മീറ്റർ ഭാഗമാണ് ആറ്റിലേക്ക് ഇടിഞ്ഞത്.
അപകടസമയത്ത് പാർക്കിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നവീകരിച്ച പാർക്കിൽ സാധാരണയായി രാവിലെ നിരവധിയാളുകൾ എത്താറുണ്ടെന്നാണ് വിവരം.
പാർക്കിന്റെ കൂടുതൽ ഭാഗം ഇനിയും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യത കണക്കിലെടുത്ത് പാർക്കിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചു.
