7
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 രാവിലെ 10 മണിക്ക് എം.എ. കോളേജ് അസോസിയേഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0485 2822378.
