Home Education/CareerICSIL നഴ്സിംഗ് ഓഫീസർ നിയമനം; 65 ഒഴിവുകൾ, 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം

ICSIL നഴ്സിംഗ് ഓഫീസർ നിയമനം; 65 ഒഴിവുകൾ, 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം

by news_desk1
0 comments

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം.

അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി: പരമാവധി 35 വയസ്.

പ്രവൃത്തിപരിചയം: നഴ്സിംഗ് ഓഫീസറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

ജോയിനിംഗ് സമയത്ത് ഡൽഹി നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ടങ്ങളിലായാണ് നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഉദ്യോഗാർഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ വിലയിരുത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ ICSIL അധിക മാനദണ്ഡങ്ങൾ സ്വീകരിച്ചേക്കാം.

രണ്ടാം ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റുമായി ഇന്ററാക്ഷനായി വിളിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ എഴുത്തുപരീക്ഷയും നടത്താം. ഇതിന് ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹിയിലാണ് നിയമനം. ആകെ 65 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂൺ 20 മുതൽ ജൂൺ 23 വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 70,942 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം.

അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി: പരമാവധി 35 വയസ്.

പ്രവൃത്തിപരിചയം: നഴ്സിംഗ് ഓഫീസറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

ജോയിനിംഗ് സമയത്ത് ഡൽഹി നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ടങ്ങളിലായാണ് നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഉദ്യോഗാർഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ വിലയിരുത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ ICSIL അധിക മാനദണ്ഡങ്ങൾ സ്വീകരിച്ചേക്കാം.

രണ്ടാം ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റുമായി ഇന്ററാക്ഷനായി വിളിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ എഴുത്തുപരീക്ഷയും നടത്താം. ഇതിന് ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

You may also like