തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ കെഎഎസ്പി പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ട്രെയിൻഡ് സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം. രണ്ട് തസ്തികകൾക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 41 വയസാണ്.
ഡയാലിസിസ് ട്രെയിൻഡ് സ്റ്റാഫ് നഴ്സ്: ജിഎൻഎം/ബി.എസ്.സി നഴ്സിങ് യോഗ്യതയും ഡയാലിസിസ് യൂണിറ്റിലെ പ്രവൃത്തിപരിചയവും വേണം. അഭിമുഖം ഒക്ടോബർ 6ന് രാവിലെ 11ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
ഡയാലിസിസ് ടെക്നീഷ്യൻ: പ്ലസ് ടു സയൻസ്/തത്തുല്യ യോഗ്യത, ഡിപ്ലോമ/ഡിഗ്രി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ വേണം. പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഒക്ടോബർ 7ന് രാവിലെ 11ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രിയുമായി ബന്ധപ്പെടണം. ഫോൺ: 0487 2427778.
