Home Keralaവിചാരണക്കൂട്ടിൽ നിന്ന് മാസ് ഡയലോഗുകളോടെ റീൽ; കാപ്പാ കേസ് പ്രതികൾക്കെതിരെ പൊലീസ് കേസ്

വിചാരണക്കൂട്ടിൽ നിന്ന് മാസ് ഡയലോഗുകളോടെ റീൽ; കാപ്പാ കേസ് പ്രതികൾക്കെതിരെ പൊലീസ് കേസ്

by news_desk1
0 comments

കൊല്ലം: കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളിൽ റീൽ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം നടന്നത്. ‘അക്ഷയ് പാരിപ്പള്ളി’ എന്ന അക്കൗണ്ടിലൂടെയാണ് റീൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

പൊതുസമൂഹത്തിന് ഭീഷണിയാകുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊതുസേവകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് റീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം’ എന്ന സിനിമാ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

കോടതിയിലെ വിചാരണക്കൂട്ടിൽ നിൽക്കുന്ന ദൃശ്യങ്ങളും കോടതി മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന രംഗങ്ങളും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like