Home Keralaകണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

by news_desk
0 comments

തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിനായി താഴമൺ മഠത്തിലെ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. വരുന്ന ചിങ്ങം ഒന്നിന് കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും.

You may also like