Home Keralaകീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്, ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ്

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്, ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ്

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) ഫലം പ്രഖ്യാപിച്ചു. ഇത്തവണ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് നേടി ചരിത്രവിജയം സ്വന്തമാക്കി. ദേശീയതലത്തിൽ നടന്ന ജെ.ഇ.ഇ (JEE) പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

ഈ വർഷം ആകെ 79,717 വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്. സി.ബി.എസ്.ഇ പ്ലസ് ടു ഫലപ്രഖ്യാപനത്തിലുണ്ടായ അനിശ്ചിതത്വവും താമസ്സവുമാണ് ഇത്തവണ കീം ഫലം പുറത്തുവിടാൻ വൈകാൻ കാരണമായത്. ഫലപ്രഖ്യാപനം പൂർത്തിയായതോടെ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ജൂലൈ 8-ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ റാങ്ക് പട്ടികയെ അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികൾ വേഗത്തിലാക്കാനാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ തീരുമാനം.

You may also like