4
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ) ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
“റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൺ)” എന്ന പദ്ധതിയിലാണ് കൺസൾട്ടന്റ് (ടെക്നിക്കൽ) തസ്തികയിലേക്ക് ഒഴിവുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 14-ന് രാവിലെ 10 മണിക്ക് തൃശ്ശൂർ പീച്ചിയിലുള്ള കെ.എഫ്.ആർ.ഐ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.kfri.res.in
ഫോൺ: 0487-2690100

