3
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ബാധിതരായ കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 50,000 രൂപ വീതവും, പരിക്കേറ്റവർക്ക് 25,000 രൂപ വീതവും സഹായമായി നൽകുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാർ അറിയിച്ചു.
ദുരിതത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് ഈ സഹായം ഒരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിനൊപ്പം നിൽക്കാൻ സ്ഥാപനത്തിന് പ്രതിബദ്ധതയുണ്ടെന്നും, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.

