Home Education/Careerനഴ്‌സിംഗ് മേഖലയിലെ ഉയർന്ന പഠനത്തിന് അവസരം; എൽ.ബി.എസ് വഴി അപേക്ഷിക്കാം, ജൂലൈ 25 വരെ സമയം

നഴ്‌സിംഗ് മേഖലയിലെ ഉയർന്ന പഠനത്തിന് അവസരം; എൽ.ബി.എസ് വഴി അപേക്ഷിക്കാം, ജൂലൈ 25 വരെ സമയം

by news_desk1
0 comments

തിരുവനന്തപുരം: സർക്കാർ നഴ്‌സിംഗ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ www.lbscentre.kerala.gov.in വഴി ജൂലൈ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 1,000 രൂപയും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചിരിക്കണം. കൂടാതെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രവേശന സമയത്ത് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സാധാരണ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. സർവീസ് ക്വാട്ട അപേക്ഷകർക്ക് പരമാവധി 49 വയസാണ്.

തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 0471-2560362, 0471-2560363, 0471-2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

You may also like