6
ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എൽഡിഎഫും യുഡിഎഫും ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണത്തിന് നിലവിൽ മാറ്റമുണ്ടായി.
ഉച്ചയ്ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വോട്ടിനെടുക്കും.
പള്ളിപ്പുറം പഞ്ചായത്തിലെ കക്ഷിനിലയിൽ ബിജെപിക്ക് ഏഴ് അംഗങ്ങളും, കോൺഗ്രസിന് ഒൻപത് അംഗങ്ങളും, എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണ് ഉള്ളത്.
