തിരുവനന്തപുരം: വിവാദമായ നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ ഒടുവിൽ കൈമാറി പി.എസ്.സി. ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘത്തിന് രേഖകൾ കൈമാറിയത്.
ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പി.എസ്.സി നേരത്തെ തള്ളിയിരുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും പി.എസ്.സി അറിയിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ ഇപ്പോൾ കൈമാറിയതോടെ കേസിലെ തുടർനടപടികൾക്ക് കൂടുതൽ വേഗം കൈവരുമെന്നാണ് വിലയിരുത്തൽ.

