Home Localകോടാലിയിൽ ആക്രിക്കടയിൽ തീപിടിത്തം; കട ഭാഗികമായി കത്തിനശിച്ചു

കോടാലിയിൽ ആക്രിക്കടയിൽ തീപിടിത്തം; കട ഭാഗികമായി കത്തിനശിച്ചു

by news_desk1
0 comments

കോടാലി: കോടാലിക്കടുത്ത് നിലംപതിയിൽ ആക്രിക്കട ഭാഗികമായി കത്തിനശിച്ചു. വെള്ളിക്കുളങ്ങര സ്വദേശി സുബൈറിന്റെ ആക്രിക്കടയിലാണ് ഇന്നലെ അർധരാത്രിയോടെ തീപിടിത്തമുണ്ടായത്.

വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുലർച്ചെ ഒരു മണിയോടെ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

You may also like