Home Education/Careerസ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം; എം.എസ്.സി ഓഡിയോളജി ഉൾപ്പെടെ അപേക്ഷ ക്ഷണിച്ചു

സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം; എം.എസ്.സി ഓഡിയോളജി ഉൾപ്പെടെ അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളായ കാസർകോട് മാർത്തോമ കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നിവിടങ്ങളിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഓഡിയോളജി (M.Sc Aud), എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി [M.Sc (SLP)] കോഴ്‌സുകളിലേക്കാണ് പ്രവേശനം.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസും അല്ലെങ്കിൽ തത്തുല്യ സർവകലാശാലയും അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ബി.എ.എസ്.എൽ.പി (BASLP) അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും നിർബന്ധമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 1200 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 600 രൂപയുമാണ്. ജൂലൈ 3 വരെ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏത് ശാഖയിലും വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസ് അടയ്ക്കാം.

താൽപര്യമുള്ളവർക്ക് ജൂലൈ 3 വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 2560362, 2560363, 2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like