Home Nationalപശ്ചിമബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

പശ്ചിമബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

by news_desk1
0 comments

ന്യൂഡൽ‍ഹി: പശ്ചിമബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിൽ ഒരാൾ വനിതയായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിനാണ് ഇത്തവണ സംസ്ഥാനത്ത് വിരാമമായത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് പതിനയ്യായിരത്തിലധികം വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മമത ബാനർജി രാജിവെക്കാത്ത സാഹചര്യത്തിൽ ഗവർണർ ആർ.എൻ. രവി മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു.

അതേസമയം, താൻ പരാജയം അംഗീകരിക്കുന്നില്ലെന്ന നിലപാടിലാണ് മമത ബാനർജി. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് വോട്ട് കൃത്രിമത്വത്തിലൂടെയാണെന്നാണ് അവരുടെ ആരോപണം. തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും ജനവിധി തട്ടിയെടുത്തതാണെന്നും മമത കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

അടുപ്പിച്ച് മൂന്ന് തവണയും ഒന്നര പതിറ്റാണ്ടിലേറെയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിയുടെ കാലാവധിക്ക് ശേഷമുള്ള രാഷ്ട്രീയ മാറ്റം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരിക്കുകയാണ്.

You may also like