മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് ശക്തമായ മുന്നേറ്റം തുടരുന്നു. നിലവിലെ കണക്കുകൾ പ്രകാരം 6366 വോട്ടിന് മുന്നിലാണ് നവാസ്.
“താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ നമ്മൾ എത്തും” എന്ന ആത്മവിശ്വാസം ഫേസ്ബുക്ക് കുറിപ്പിലൂടെ നവാസ് പങ്കുവെച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ‘ഇരുണ്ട ദിനങ്ങൾ’ അവസാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മുതൽ വളർന്ന പ്രസ്ഥാനത്തിന്റെ ശക്തിയാണിതെന്നും, ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ മുന്നേറ്റമെന്നും നവാസ് വ്യക്തമാക്കി. താനൂരിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും ഓരോ വോട്ടർക്കും നന്ദി രേഖപ്പെടുത്തി.
യുഡിഎഫ് പ്രവർത്തകരുടെയും നേതാക്കളുടെയും ഏകോപിത പ്രവർത്തനമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നും, താനൂരിൽ നല്ല ദിവസങ്ങൾ ആരംഭിച്ചതായും നവാസ് അഭിപ്രായപ്പെട്ടു.

