10
മലപ്പുറം: മൂന്ന് വർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് തിരിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐയാണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്.
2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരി കേസിൽ താമിർ ജിഫ്രിയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെയാണ് താമിർ ജിഫ്രി മരണപ്പെട്ടത്.
