Home Top Storiesവെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; കുടമാറ്റം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും നടക്കും

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; കുടമാറ്റം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും നടക്കും

by news_desk1
0 comments

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കുടമാറ്റം ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ പൂര്‍ണമായി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ പരമ്പരാഗത ചടങ്ങുകളും പതിവുപോലെ നടക്കും. 15 വീതം ആനകളെ അണിനിരത്തിയും പൂരം നടത്താനാണ് പദ്ധതി.

കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കുടമാറ്റം ഒഴിവാക്കാനാകില്ലെന്ന് ദേവസ്വങ്ങള്‍ ശക്തമായി നിലപാട് എടുത്തതിനെ തുടര്‍ന്നാണ് യോഗത്തില്‍ അതിന് അംഗീകാരം ലഭിച്ചത്.

പൂരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ അവസാന നിമിഷം മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി. പരമ്പരാഗത ഭംഗി നിലനിര്‍ത്തിക്കൊണ്ട് വെടിക്കെട്ട് ഒഴികെ എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി പൂരം നടത്താനാണ് അന്തിമ തീരുമാനം.

You may also like